മഞ്ച് സ്റ്റാർ സിംഗറിലെ പ്രേഷകരുടെ പ്രിയ ഗായികയായ ആതിര മുരളി അമ്മയായി , ആശംസകളുമായി സോഷ്യൽ ലോകം

മഞ്ച് സ്റ്റാർ സിംഗർ എന്ന ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത കുട്ടികൾക്ക് വേണ്ടിയുള്ള റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് ആതിരാ മുരളി. ശേഷം നിരവധി ഗാനങ്ങളുടെ ഭാഗമായി ആതിര മാറിയിരുന്നു. ഇൻസ്റ്റഗ്രാമിൽ സജീവമായിരുന്ന ആതിര മുരളി തന്റെ വിശേഷങ്ങൾ പലപ്പോഴും പ്രേഷകർക്ക് മുൻപിൽ എത്തിക്കുന്നത് ഇൻസ്റ്റഗ്രാമിലൂടെ ആയിരുന്നു. താരം വിവാഹിതയായതും ഗർഭിണിയായതും ഒക്കെ തന്നെ ശ്രദ്ധ നേടിയിരുന്നു. ഒൻപതു മാസത്തേ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് താരത്തിന്റെ ജീവിതത്തിലേക്ക് ആ സന്തോഷവാർത്ത എത്തിയിരിക്കുകയാണ്. ആ സന്തോഷമാണ്. ആതിരയും ഭർത്താവ് ജയേഷും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്

വിവാഹശേഷവും ഗർഭിണിയായിരുന്നപ്പോഴും ഒക്കെ ആതിര സ്റ്റേജ് പരിപാടികളിലും സജീവമായിരുന്നു. യൂട്യൂബ് ചാനലിലൂടെയാണ് തൻറെ വിശേഷങ്ങൾ ഒക്കെ ആതിര പങ്ക് വയ്ക്കാറുണ്ടായിരുന്നത്. blessed with baby girl എന്ന ക്യാപ്ഷനോടെയാണ് പുതിയ ഫോട്ടോ താരം പങ്ക്‌ വെച്ചിരിക്കുന്നത്. കുഞ്ഞിനെയും കയ്യിലെടുത്ത് ചിരിച്ചു നിൽക്കുന്ന ആതിരയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. ജയേഷ് ആണ് സെൽഫി പകർത്തിയത്. ഗായകർ ഉൾപ്പെടെ നിരവധി ആളുകളാണ് ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നതിനെ കുറിച്ചും താരം പറഞ്ഞിരുന്നു. അടുത്ത സമയത്ത് ആയിരുന്നു താരം യൂട്യൂബ് ചാനൽ തുടങ്ങിയത്. ചടങ്ങിന്റെ വിശേഷങ്ങൾ ആയിരുന്നു ആദ്യം യുട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്.

ആശുപത്രിയിൽ അഡ്മിറ്റ് ആയ സമയത്ത് ബാഗിൽ എന്തൊക്കെയോ കൊണ്ടുനടക്കുന്നത് എന്ന വീഡിയോയും പിന്നീട് താരമെത്തിച്ചു. യാതൊരു പ്ലാനിങ്ങും ഇല്ലാതെയാണ് ഈ വീഡിയോ ചെയ്യുന്നത് എന്നും ആതിര പറഞ്ഞിരുന്നു. ഗർഭിണിയായ ശേഷം വൈകുന്നേരം പുറത്ത് പോവുകയാണെങ്കിൽ ഇരുമ്പ് കയ്യിൽ വെക്കണമെന്നൊക്കെ വീട്ടിലെ മുതിർന്നവർ പറഞ്ഞിരുന്നു. ഇരുമ്പ് ഒന്നുമല്ലെങ്കിലും ഒരു കത്തി പിന്നീട് സൂക്ഷിച്ചു തുടങ്ങിയെന്നും ആതിര പറഞ്ഞു . ഇങ്ങനെയുള്ള കാര്യങ്ങളിൽ ഒന്നും തനിക്ക് വലിയ വിശ്വാസമില്ല. മുതിർന്നവർ പറയുന്നത് അനുസരിക്കുന്നു എന്ന് താരം വിശദീകരിച്ചു. ഗിറ്റാറിസ്റ്റ് ആയ ജയേഷിനെയാണ് താരം വിവാഹം ചെയ്തത്. ഇരുവരും പ്രണയിച്ച വിവാഹം കഴിച്ചവരാണ്. ഇരുവീട്ടുകാരും ചേർന്നാണ് വിവാഹം നടത്തിയത്. എട്ടു വർഷം നീണ്ടുനിന്ന പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.

ഇവരുടെ വിവാഹ നിശ്ചയം മുതലുള്ള വിശേഷങ്ങളൊക്കെ തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തിരുന്നു. താരത്തിന് വിവാഹപ്രായമായോ എന്നാണ് വിവാഹസമയത്ത് പ്രേക്ഷകർ ചോദിച്ചിരുന്നത്. തങ്ങൾക്ക് പരിചയമായിരുന്ന മഞ്ച് സ്റ്റാർസിങ്ങർ കുരുന്ന ഗായിക ഇത്രയും വലുതായോ എന്ന ആശങ്കയും പ്രേക്ഷകർ പങ്കുവെച്ചിരുന്നു. ഗർഭിണിയായ ശേഷവും സ്റ്റേജ് ഷോകളിൽ ഒക്കെ സജീവ സാന്നിധ്യമായിരുന്നു താരം. പരിപാടിക്ക് പോകാനും ആശുപത്രിയിലേക്ക് പോകാനുമുള്ള സൗകര്യങ്ങൾ ഒക്കെ പരിഗണിച്ച സ്വന്തം വീട്ടിൽ ആണ് താരം നിന്നത്. ഏഴാം മാസത്തെ കൂട്ടിക്കൊണ്ടുവട്ടം മുമ്പായാണ് ജയേഷേട്ടന്റെ വീട്ടിലേക്ക് പോയത് എന്നും താരം പറയുന്നുണ്ടായിരുന്നു. യൂട്യൂബ് ചാനലിലും നിരവധി സബ്സ്ക്രൈബ്സ്‌ താരത്തിന് ഉണ്ട്. വിശേഷങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.

Comments are closed.