പ്രിയ നടി അനുപമ പരമേശ്വരന്റെ വിവാഹ നിച്ഛയം കഴിഞ്ഞു ? നടി പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

അൽഫോൺസ് പുത്രൻ ഒരുക്കിയ പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ഇടം നേടിയ താരമാണ് അനുപമ പരമേശ്വരൻ. ആലുവ പുഴയുടെ തീരത്ത് എന്തു തുടങ്ങുന്ന ഗാനത്തിലൂടെ ആണ് താരം ശ്രദ്ധ നേടിയത്. ചുരുളൻ മുടിയുമായി ഗാനത്തിൽ പ്രത്യക്ഷപ്പെട്ട പെൺകുട്ടിയെ എല്ലാവരും ഹൃദയത്തിലേക്ക് തന്നെ സ്വീകരിച്ചിരുന്നു. തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള നടിയായി മാറാൻ അനുപമയ്ക്ക് സാധിച്ചു. 27 കാരിയായ അനുപമയെ ഇന്നും പ്രേക്ഷകർ ഓർമ്മിക്കുന്നത് ജോർജിന്റെ മേരിയായി തന്നെയാണ്. തുടരെ തുടരെ സിനിമകൾ മലയാളത്തിൽ അഭിനയിച്ചിട്ടില്ല താരം. എന്നാൽ എത്തിയ സിനിമകളെല്ലാം തന്നെ വളരെയധികം സെലക്ടീവായി എടുത്തിട്ടുമുണ്ട്.

മലയാളത്തേക്കാൾ കൂടുതൽ അന്യഭാഷകളിലാണ് താരം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മോഡലിങ്ങിലും സജീവമാണ് താരം. സോഷ്യൽ മീഡിയയിൽ ആക്ടീവായിയാണ് താരം നിൽക്കാറുള്ളത്. ആരാധകർക്ക്‌ വേണ്ടി രസകരമായ ചിത്രങ്ങളും താരം പങ്കു വയ്ക്കാറുണ്ട്. അത്തരത്തിൽ അനുപമ പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. വിവാഹനിശ്ചയം കഴിഞ്ഞു എന്ന് അറിയിച്ചിട്ടുള്ളതായിരുന്നു ഈ പോസ്റ്റ്. ഫോട്ടോ കണ്ട് ആദ്യം പ്രേക്ഷകർ ഒന്ന് അമ്പരന്നു പോയിരുന്നു. വിവാഹനിശ്ചയത്തിന്റെ മോതിരം വിരലിൽ അണിഞ്ഞിട്ടുള്ള ചിത്രമാണ് അനുപമ പങ്കുവെച്ചത് എന്നാണ് ഹാഷ്ടാഗ് നൽകിയത്. സംഭവം ഒരു തമാശയായിരുന്നുവെന്ന് ചിത്രം സൂക്ഷിച്ചു നോക്കുമ്പോൾ മാത്രമാണ് മനസ്സിലാകുന്നത്.

ഒരു തമാശക്ക് വേണ്ടി താരം ചെയ്തതായിരിക്കാം എന്നാണ് പ്രേക്ഷകർ മനസ്സിലാക്കുന്നത്. വരന്റെ വിവരങ്ങൾ ചിലർ ചോദിക്കുകയും ചെയ്തു. മറ്റു ചിലർ തമാശയായി അനുപമയുടെ കുസൃതിയെ കുറിച്ച് പറയുകയായിരുന്നു ചെയ്തത്. സംഭവം വളരെ വേഗം വൈറലായി മാറി. പൊതുവേ സെലിബ്രേറ്റികൾ അവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളൊക്കെ തന്നെ മറച്ചുവയ്ക്കുന്നത് പതിവാണ്. പിന്നീട് ഒരു സർപ്രൈസ് പോലെ പുറത്തു പറയുകയാണ് ചെയ്യുന്നത്. അനുപമയുടെ പേരിലായി വന്നിട്ടുള്ള റിലേഷൻഷിപ്പ് ഗോസിപ്പ് ക്രിക്കറ്റർ ആയ ജസ്പ്രീത് ബുംറയുമായി സംബന്ധിച്ചതായിരുന്നു. ഇരുവരും പ്രണയത്തിലാണ് എന്ന തരത്തിൽ ഒരുകാലത്ത് വലിയ തോതിൽ തന്നെ ഗോസിപ്പുകൾ ഉയർന്നിരുന്നു. ഒരു ദശലക്ഷം ഫോളോവേഴ്സ് ഉള്ള ബുംറ 25 പേരെയാണ് ഫോളോ ചെയ്യുന്നത്. അതിൽ ഒരാൾ അനുപമയായിരുന്നു.

അതോടെ ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്ന് വാർത്തകൾ വരികയായിരുന്നു ചെയ്തത്. ഗോസിപ്പുകൾ വലിയതോതിൽ ഉയർന്നതോടെ അനുപമയെ ബുംര അൺഫോളോ ചെയ്തു. സംഭവം വാർത്തയായ സമയത്ത് സർവ്വസാധാരണമാണെന്നും ബുംറയുമായി തനിക്കുള്ളത് നല്ല സൗഹൃദമാണെന്ന് അനുപമ പറഞ്ഞു. ഇപ്പോൾ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നും കരിയറിലാണ് ശ്രദ്ധേ എന്നുമാണ് അനുപമ വ്യക്തമാക്കിയത്. ജോമോന്റെ സുവിശേഷങ്ങൾ ,മണിയറയിലെ അശോകൻ, കുറിപ്പ് തുടങ്ങിയ ചിത്രങ്ങളിലാണ് പ്രേമത്തിനു ശേഷം അനുപമ വേഷമിട്ടിട്ടുള്ളത്.

Comments are closed.