“ഇളയ മകന് ഓട്ടിസമാണ് , തനിയെ ഒന്നും ചെയ്യാൻ അവന് സാധിക്കില്ല” , തുറന്ന് പറഞ്ഞ് പ്രേഷകരുടെ പ്രിയ നടൻ ജോബി

അച്ചുവേട്ടന്റെ വീട് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ജോബി. ഒരു നടൻ എന്നതിലുപരി ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൂടിയായ ജോബി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളുടെ ശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 വർഷത്തെ കെഎസ്എഫ്ഇ സീനിയർ മാനേജർ പദവിയിൽ നിന്ന് വിരമിച്ച് അഭിനയത്തിലും വ്യക്തിജീവിതത്തിലും സജീവമാകാൻ ഒരുങ്ങുകയാണ് ജോബി. സിനിമയിലും സീരിയലിലും ഒക്കെ നിറഞ്ഞ നിന്നിരുന്നു എങ്കിലും സർക്കാർ ജോലി കൂടി നോക്കേണ്ടത് കൊണ്ട് താരം ഇടക്കാലത്ത് അഭിനയിരംഗത്ത് നിന്നും ഒരു ഇടവേള എടുത്തിരുന്നു. എന്നാൽ സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഞാനുമെൻറാളും എന്ന പരിപാടിയിലൂടെ ജോബി വീണ്ടും ആളുകൾക്കിടയിൽ സജീവമാവുകയായിരുന്നു.

തൻറെ വിശേഷങ്ങൾ ഒക്കെ താരം അന്ന് ആരാധകരോട് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. ഒരുപാട് പ്രതിസന്ധികളും പ്രയാസങ്ങളും ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്നും അതിനെയൊക്കെ അതിജീവിച്ച് തനിക്ക് മുന്നോട്ട് പോകാൻ കരുത്ത് തന്നത് കുടുംബമാണെന്ന് ജോബി ഒരിക്കൽ പറഞ്ഞിരുന്നു. അതുപോലെതന്നെ ജോബിയെ വിവാഹം കഴിച്ചതിന്റെ പേരിൽ തനിക്ക് ഒരുപാട് കളിയാക്കലുകളും പരിഹാസങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ജോബിയുടെ ഭാര്യയായ സൂസനും പറഞ്ഞിരുന്നു. പുതുമോടിയായി മറ്റൊരു വിവാഹത്തിന് പോയ സമയത്ത് കുഞ്ഞിനെ എടുത്തില്ലേ എന്ന് പോലും പലരും തന്നോട് കളിയാക്കി ചോദിച്ചിരുന്നു. അന്നൊക്കെ വിഷമം തോന്നിയിരുന്നു. എങ്കിലും പിന്നീട് ഇതൊക്കെ ജീവിതത്തിൻറെ ഭാഗമാണെന്ന് മനസ്സിലാക്കുകയായിരുന്നു. അങ്ങനെ നെഗറ്റീവ് കമന്റുകൾ ശ്രദ്ധിക്കാതെ ആയി എന്നും സൂസൻ പറയുന്നുണ്ട്. രണ്ട് ആൺമക്കളാണ് ജോബിക്ക്. മൂത്താള് സിദ്ധാർത്ഥ്. ഇളയവൻ ശ്രേയസ്. മൂത്തയാൾ അച്ഛൻറെ അതേ പാത പിന്തുടർന്ന് കെഎസ്എഫ്ഇ മാനേജർ ആയി ജോലി ചെയ്തു വരികയാണ്. ഇളയ മകൻ ഓട്ടിസം ബാധിച്ച കുട്ടിയാണ്.

അതുകൊണ്ടുതന്നെ ഇനി തനിക്ക് മുന്നിലുള്ള ലക്ഷ്യം മകനെ പോലെയുള്ള കുട്ടികൾക്ക് വേണ്ടി ഒരു സ്കൂൾ ആരംഭിക്കണം എന്നാണ്. അവൻ ഇപ്പോൾ കുറെയൊക്കെ ഇമ്പ്രൂവ് ആയി വരുന്നുണ്ട്. പക്ഷേ സ്വന്തമായി കാര്യങ്ങൾ ഒന്നും ചെയ്യാൻ തുടങ്ങിയിട്ടില്ല എന്ന് ജോബി മുൻപ് വ്യക്തമാക്കുകയുണ്ടായി. സിനിമയിൽ നിന്ന് ഒരു സ്ഥിര വരുമാനം ലഭിക്കാതെ ആയതോടെയാണ് താരം സർക്കാർ ജോലിയിലേക്ക് കടക്കുവാൻ തീരുമാനിച്ചത്. അതിൻറെ ഭാഗമായി പിഎസ്‌സി പരീക്ഷ എഴുതി ജോലിയയിൽ കയറുകയായിരുന്നു. സർക്കാർ ജോലി തനിക്കെന്നും സന്തോഷങ്ങൾ മാത്രമാണ് സമ്മാനിച്ചതെന്ന് ജോബി പറയുന്നു.ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങിയിട്ടുള്ള ജോബി ഇനിയുള്ള നാളുകൾ സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്.

Comments are closed.